എലത്തൂരിൽ ട്രെയിൻ തീവെപ്പ്; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


എലത്തൂരിൽ ട്രെയിൻ തീവെപ്പ് കേസിൽ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മരിച്ച മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ.പി നൗഫീക്കിന്റെയും മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ണൂർ കലക്ടർ ബന്ധുക്കൾക്ക് കൈമാറി.

അതേസമയം, കേസ് അന്വേഷണ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എ.ഡി.ജി.പി എം. ആർ. അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ ഇരുവരും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

article-image

34674ാ

You might also like

Most Viewed