അബൂദബിയിൽ സായിദ് ദേശീയ മ്യൂസിയം തുറന്നു
ഷീബ വിജയ൯
അബൂദബി: യു.എ.ഇയുടെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അനാവരണം ചെയ്യുന്ന സായിദ് ദേശീയ മ്യൂസിയം 54ാമത് ദേശീയ ദിനാഘോഷ ഭാഗമായായിരുന്നു പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ആറ് സ്ഥിരം ഗാലറികളിലായി യു.എ.ഇയുടെ പൈതൃകം അനാവരണം ചെയ്യുന്ന ആയിരക്കണക്കിന് ചരിത്രരേഖകളാണ് മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്. യു.എ.ഇയുടെ രൂപവത്കരണത്തിനുപിന്നിലെ ചരിത്രങ്ങളും ശൈഖ് സായിദിന്‍റെ ജീവിതവും അദ്ദേഹത്തിന്‍റെ ശബ്ദരേഖകളും കത്തുകളും ഫോട്ടോകളുമൊക്കെ മ്യൂസിയത്തില്‍ കാണാം. പുലിറ്റ്‌സര്‍ പ്രൈസ് ജേതാവായ ആര്‍ക്കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്റര്‍ രൂപകല്‍പ്പന ചെയ്ത മ്യൂസിയം സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയിലാണ് ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്ക് 70 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. വയോജനങ്ങൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും പ്രവേശനം സൗജന്യമാണ്.
ASDDSDSA
