കേരളത്തില്‍ വന്ദേഭാരത് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്


കേരളത്തില്‍ വന്ദേഭാരത് ഉടന്‍ സര്‍വീസ് ആരംഭിക്കും. കേരളത്തെ വന്ദേ ഭാരത് റൂട്ടില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമുണ്ടെങ്കിലും മൂന്ന് നിര്‍ദ്ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണയിലുണ്ട്. നിലവില്‍ കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് കൊച്ചിയിലേക്ക് നീട്ടുന്നതാണ് അതിലൊന്ന്. മറ്റൊന്ന് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള വന്ദേ ഭാരത് മംഗലാപുരത്തേക്ക് നീട്ടുക. കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്ക് വേഗത കുറഞ്ഞ സര്‍വീസും പരിഗണിക്കുന്നുണ്ട്. കേരളത്തിലെ ട്രാക്ക്, സിഗ്‌നല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശരാശരി 65 കിലോമീറ്റര്‍ വേഗതത്തില്‍ മാത്രമേ സര്‍വീസ് നടത്താനാകൂ. ഉടന്‍ സര്‍വീസ് തുടങ്ങുകയാണെങ്കില്‍ കോയമ്പത്തൂരില്‍ നിന്ന് സര്‍വീസ് കേരളത്തിലേക്ക് നീട്ടാനാണ് സാധ്യത. കേരളത്തില്‍ വന്ദേ ഭാരത് എക്സ്പ്രസിന് സര്‍വീസ് മെയിന്റനന്‍സിനുള്ള സൗകര്യങ്ങളില്ലാത്തതാണ് കാരണം.

കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം മുതല്‍ ഓടി തുടങ്ങാനാണ് സാധ്യത. ചെന്നൈ−കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട് കോച്ച് വന്ദേ ഭാരത് ട്രെയിനായിരിക്കും കേരളത്തിന് ലഭിക്കുയെന്നാണ് വിവരം. പരിഷ്‌കരിച്ച വന്ദേ ഭാരത് ട്രെയിന് 392 ടണ്ണാണ് ഭാരം. കേവലം 52 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് സെല്‍ഫ് പ്രൊപ്പല്ലര്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും ആറ് മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്തും.

article-image

q

You might also like

Most Viewed