ദുബൈയിലെ ഷെയർ ടാക്സിക്ക് വൻ പിന്തുണ; കൂടുതൽ ഇടങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കുന്നു
ഷീബ വിജയ൯
ദുബൈ: കൂടുതൽ സ്ഥലങ്ങളിലേക്ക് ഷെയർ ടാക്സി സർവിസ് ആരംഭിക്കാൻ യു.എ.ഇ. ഒരുങ്ങുന്നു. ദുബൈ വേൾഡ് ട്രേഡ് സെന്റർ, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നീ ലൊക്കേഷനുകളിൽ കൂടി സർവിസ് ആരംഭിക്കും. ഷെയർ ടാക്സി സംവിധാനത്തിന് എമിറേറ്റ്സിലെ ജനങ്ങൾ വലിയ പിന്തുണ നൽകിയതിനാലാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.
കഴിഞ്ഞ വർഷമാണ് ഷെയർ ടാക്സി സർവിസ് ദുബൈയിൽ ആരംഭിച്ചത്. ഇബ്ൻ ബത്തൂത്ത മാളിൽ നിന്ന് അബൂദബിയിലെ അൽ വഹ്ദ മാളിലേക്കായിരുന്നു ആദ്യ സർവിസ്. ഒരു വർഷത്തിനിടെ ഈ റൂട്ടിൽ ഷെയർ ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ 228% വർധനവ് രേഖപ്പെടുത്തി. കുറഞ്ഞ നിരക്കിൽ അതിവേഗം യാത്ര ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരേ സ്ഥലത്തേക്ക് യാത്രചെയ്യുന്ന ഒന്നിലധികം യാത്രക്കാർക്ക് ഒരു വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകുന്നതാണ് ഷെയർ ടാക്സി സർവീസ്. ഇത് റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും കാർബൺ വ്യാപനത്തിൽ കുറവ് വരുത്താനും സഹായിച്ചതായി അധികൃതർ പറഞ്ഞു.
sadsaadssd
