വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താനൊരുങ്ങി ദുബൈ


വിദേശത്ത് നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനിച്ച് ദുബൈ. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തുമെന്ന് ദുബൈ അറിയിച്ചു. എന്നാൽ, ജിസിസി രാജ്യങ്ങളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന വസ്തുക്കൾക്ക് ഡ്യൂട്ടി ഇല്ല.

രാജ്യത്തിന് പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങൾക്ക് 5% കസ്റ്റംസ് തീരുവയും 5% വിൽപ്പന നികുതിയും നൽകേണ്ടി വരും. പുകയില, പുകയില ഉൽപ്പന്നങ്ങൾ, ഇ സിഗരറ്റ് 200 ശതമാനമായിരിക്കും കസ്റ്റംസ് തീരുവ. ജനുവരി ഒന്നു മുതൽ കസ്റ്റംസ് തീരുവ നിലവിൽ വന്നു. 300 ദിർഹത്തിൽ താഴെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ല. ഈ ഇളവ് പുകയില ഉൽപ്പന്നങ്ങൾക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും മദ്യത്തിനും ബാധകമല്ല.

article-image

dhdfh

You might also like

Most Viewed