533 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി യു.എ.ഇ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു
ഷീബ വിജയൻ
‘ഓപറേഷൻ ഗാലന്റ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി ഗസ്സയിലെ ഫലസ്തീൻ ജനതക്കായി 533 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി യു.എ.ഇയുടെ അഞ്ച് ദുരിതാശ്വാസ വ്യൂഹങ്ങൾ ഗസ്സ മുനമ്പിൽ പ്രവേശിച്ചു. ഈ ആഴ്ച അയച്ച 66 ട്രക്കുകൾ അടങ്ങിയ സംഘമാണ് അവശ്യവസ്തുക്കളുമായി ഗസ്സയിലെത്തിയത്. ഗസ്സ നിവാസികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായി ഭക്ഷ്യവസ്തുക്കൾ, ഫുഡ് പാർസലുകൾ, താത്കാലിക പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവയാണ് ഈ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത്.
അൽ ആരിശ് നഗരത്തിലുള്ള യു.എ.ഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ കേന്ദ്രീകരിച്ചാണ് സഹായങ്ങൾ തയ്യാറാക്കി സമയബന്ധിതമായി അർഹരായ ആളുകളിലേക്ക് എത്തിക്കുന്നത്.
dfsdsdfdf

