യു.എ.ഇയിൽ അധ്യയന വർഷം തുടങ്ങുന്നത് പുതിയ സമയക്രമത്തിൽ: വിദ്യാഭ്യാസ മന്ത്രാലയം
ഷീബ വിജയൻ
യു.എ.ഇയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 7 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സ്കൂൾ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കിൻഡർഗാർട്ടൻ മുതൽ മൂന്ന് സൈക്കിളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വെവ്വേറെ സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.15 ഓടെ ക്ലാസുകൾ ആരംഭിക്കും. പെൺകുട്ടികൾക്ക് ഉച്ചയ്ക്ക് 3.15 നും കെ.ജി. കുട്ടികൾക്ക് ഉച്ചയ്ക്ക് ഒന്നിനും ക്ലാസുകൾ അവസാനിക്കും. വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും ഉണ്ടായിരിക്കും.
dsadfscvcv

