അബുദാബി തീരത്ത് തിമിംഗലം ചത്ത നിലയിൽ

അബുദാബി തീരത്ത് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. അബുദാബി എൻവയോൺമെന്റ് ഏജൻസിയുടെ മറൈൻ സംഘമാണ് ചത്ത തിമിംഗലത്തെ കണ്ടെത്തിയത്.
ചെറു മീനുകളെ ഭക്ഷിക്കുന്ന ബ്രൈഡ്‌സ് വേൽ ഇനത്തിൽപ്പെട്ട തിമിംഗലത്തെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സമുദ്രപരിസ്ഥിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജീവിയാണ് ഈ തിമിംഗലം.
പ്രദേശത്ത് വിദഗ്ധരെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ മരണകാരണം വ്യക്തമാക്കിയില്ല. തുടർന്ന് അബുദാബി മാലിന്യ നിർമാർജന സംഘമെത്തി തിമിംഗലത്തെ സംസ്‌കരിച്ചു.
sdf