അൾജീരിയ നയതന്ത്ര ബന്ധം വിച്ഛേദിച്ചു: നിലപാട് താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ


ശാരിക

അൾജീരിയ യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച തീരുമാനത്തിൽ പ്രതികരണവുമായി യുഎഇ. അൾജീരിയയുടെ ഈ തീരുമാനം താൽക്കാലികമാണെന്ന പ്രതീക്ഷയാണ് യുഎഇ പ്രകടിപ്പിച്ചത്. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് യുഎഇയുടെ സ്ഥിരമായ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ യുഎഇ, രാജ്യത്തുള്ള അൽജീരിയൻ പ്രവാസികൾക്കൊപ്പം എന്നും നിലകൊള്ളുമെന്നും കൂട്ടിച്ചേർത്തു. അൾജീരിയൻ ജനതയോടുള്ള ആദരവ് തുടരുമെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപരവും സാമൂഹികവുമായ ബന്ധങ്ങളിൽ അഭിമാനിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇ നടപടികൾ അംഗീകരിക്കാനാകാത്ത നിലയിലെത്തിയെന്നും ഉഭയകക്ഷി ബന്ധം സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് അൾജീരിയ വ്യാഴാഴ്ച നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന അബ്രഹാം അക്കോർഡ്, പശ്ചിമ സഹാറയിലെ രാഷ്ട്രീയ വിഷയങ്ങൾ, മൊറോക്കോയുമായുള്ള യുഎഇയുടെ അടുത്ത ബന്ധം എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾക്ക് പ്രധാന കാരണം.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed