വിദേശികളുടെ വിവാഹമോചന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അബുദാബി


വിദേശികളുടെ വിവാഹമോചന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അബുദാബി. കുട്ടികളുടെ പരിപാലനത്തിനായി ജോലിയുപേക്ഷിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിലുള്‍പ്പെടും. അമുസ്ലിങ്ങള്‍ക്കും ശരിയത്ത് നിയമം പിന്തുടരാത്ത രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും അബുദാബി നിയമവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവുപ്രകാരമാണിത്.

വിവാഹബന്ധം വേര്‍പെടുത്തുകയും കുട്ടികളുടെ പരിപാലനത്തിനായി ജോലിയുപേക്ഷിക്കുകയും ചെയ്യേണ്ടിവരുന്നവര്‍ക്ക് നഷ്ടപരിഹാരം ഏര്‍പ്പെടുത്തിയതാണ് അതിലേറ്റവും ശ്രദ്ധേയമായ തീരുമാനം. ആദ്യമായാണ് ഇത്തരത്തിലൊരു വ്യവസ്ഥ വിവാഹമോചിതര്‍ക്ക് ഏര്‍പ്പെടുത്തുന്നത്. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍, സാമൂഹികാവസ്ഥ,ജോലിയുപേക്ഷിച്ചതുകാരണം നഷ്ടപ്പെട്ട സാമ്പത്തികാനുകൂല്യങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed