പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യു.എ.ഇ


ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു.എ.ഇ പൗരന്മാർക്ക് വിലക്ക്. കോവിഡ് വ്യാപനവും അവധിക്കാലവും മുൻനിർത്തിയാണ് യാത്രാ നിയന്ത്രണമെന്ന് യു.എ.ഇ അധികൃതർ വിശദീകരിച്ചു. ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപെടുത്തിയത്. ഈ രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇയിലേക്ക് വരാൻ നേരത്തെ വിലക്കേർപെടുത്തിയിരുന്നു. അവധിക്കാലത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പതിവുണ്ട് യു.എ.ഇ പൗരന്മാർക്ക്. ഈ രാജ്യങ്ങളിൽ കോവിഡ് രൂക്ഷമായതിനാൽ പൗരന്മാർക്ക് സംരക്ഷണമൊരുക്കുകയെന്നതും യാത്രാവിലക്കിന് ഉദ്ദേശമുണ്ട്

You might also like

  • Lulu Exchange
  • Straight Forward

Most Viewed