അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ബഹ്റൈനിൽ 'വേൾഡ് ഹാർട്ട് ഡേ – സീസൺ 2' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ഒയാസിസ് മോൾ ജുഫൈർ, റേഡിയോ മിർച്ചി എന്നിവയുമായി സഹകരിച്ച് 'വേൾഡ് ഹാർട്ട് ഡേ – സീസൺ 2' സംഘടിപ്പിച്ചു. "ഡോണ്ട് മിസ് എ ബീറ്റ്" (Don’t Miss a Beat) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് ഹൃദയാരോഗ്യ ബോധവൽക്കരണത്തിന്റെയും പ്രതിരോധ പരിചരണത്തിന്റെയും ഭാഗമാകാൻ ഒയാസിസ് മോളിൽ ഒത്തുചേർന്നത്.
qwdqwd
വടക്കൻ ഗവർണറേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് തലവൻ ഈസാം ഈസ അൽ ഖയാത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) ഡോ. ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ, റീജിയണൽ മാർക്കറ്റിംഗ് ഗ്രൂപ്പ് മാനേജർ മദീഹ തുടങ്ങിയവർ പങ്കെടുത്തു.
dsafsdf
sdfsf
ഫിറ്റ്‌നസ് ഫസ്റ്റ് നടത്തുന്ന ഫിറ്റ്‌നസ് ടെസ്റ്റ്, സി.പി.ആർ (CPR) പരിശീലനം, വിദഗ്ധ ഡോക്ടർമാരുടെ പാനൽ ചർച്ച, ചോദ്യോത്തര വേള, കുട്ടികൾക്കായുള്ള കിഡ്‌സ് കാർണിവൽ, ലൈവ് ഗെയിമുകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അൽ ഹിലാൽ കാർഡിയോളജി കൺസൾട്ടന്റുമാരായ ഡോ. സന്തോഷ് മൈസൂർ ജയദേവ്, ഡോ. മുഹമ്മദ് അബ്ദുൾ ഖാദിർ, പൾമണോളജിസ്റ്റ് ഡോ. മിൽത്ത കുര്യാക്കോസ്, ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. രാഹുൽ അബ്ബാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
sdfsf
രജിസ്റ്റർ ചെയ്ത എല്ലാ പങ്കാളികൾക്കും 50 ബഹ്‌റൈനി ദിനാർ മൂല്യമുള്ള സൗജന്യ ഹൃദയാരോഗ്യ പരിശോധനാ വൗച്ചറും കാർഡിയോളജി കൺസൾട്ടേഷൻ വൗച്ചറും നൽകി. കൂടാതെ 250 ദിനാറിന്റെ ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. പരിപാടിയുടെ സമാപനത്തിൽ പങ്കെടുത്തെല്ലാവരും ചേർന്ന് ഒയാസിസ് മോളിൽ തീർത്ത കൂറ്റൻ ഹൃദയ ചിഹ്നം (Human Heart Formation) ശ്രദ്ധേയമായി.
xgdg

