ഉത്തർപ്രദേശിൽ അതിതീവ്ര മഴയും കൊടുങ്കാറ്റും: 56 മരണം, ദുരന്തമുഖമായി 56 ജില്ലകൾ


ശാരിക

ലഖ്നോ: ഉത്തർപ്രദേശിൽ പെയ്തിറങ്ങിയ അതിതീവ്ര മഴയിലും അതിശക്തമായ കൊടുങ്കാറ്റിലും വൻ നാശനഷ്ടം. 48 മണിക്കൂറിനുള്ളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ 56 പേർ മരണപ്പെടുകയും 46 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയളവിലാണ് സംസ്ഥാനത്ത് ശരാശരി 97.6 മില്ലീമീറ്റർ അതിതീവ്ര മഴ രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ആകെയുള്ള 75 ജില്ലകളിൽ 56 ജില്ലകളെയും മഴക്കെടുതി രൂക്ഷമായി ബാധിച്ചതായി റിലീഫ് കമ്മീഷണർ ഹൃഷികേശ് ഭാസ്കർ യാദവ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഴയിലും കാറ്റിലുംപ്പെട്ട് 1,020-ലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. പല ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ ആയിരക്കണക്കിന് ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. റൂഖാബാദിൽ സാധാരണയേക്കാൾ 7,385 ശതമാനവും, കനൗജിൽ 5,664 ശതമാനവും, ഷാജഹാൻപൂരിൽ 4,408 ശതമാനവും അധിക മഴ പെയ്തു. ഹമീർപൂരിൽ 4,240 ശതമാനവും മഹോബയിൽ 4,100 ശതമാനവും കൂടുതൽ മഴയാണ് റിപ്പോർട്ട് ചെയ്തത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed