ഇറാനിയൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തി ബഹ്‌റൈൻ; കാര്യനിർവ്വഹണ-നിയമനിർമ്മാണ സഭകളുടെ സംയുക്ത യോഗം ചേർന്നു


പ്രദീപ് പുറവങ്കര

മനാമ: ഇറാനിയൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ നേരിടാനുള്ള ദേശീയ ശ്രമങ്ങൾ വിലയിരുത്തുന്നതിനും, രാജ്യത്തിന്റെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ പരിശോധിക്കുന്നതിനുമായി ബഹ്‌റൈനിലെ കാര്യനിർവ്വഹണ (എക്സിക്യൂട്ടീവ്), നിയമനിർമ്മാണ (ലെജിസ്ലേറ്റീവ്) സഭകൾ സംയുക്ത യോഗം ചേർന്നു.

വിവിധ മേഖലകളിൽ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും, അവശ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനും, വേഗത്തിലുള്ള പ്രതികരണത്തിനും വിവിധ സർക്കാർ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്തു. പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് എന്നിവർ യോഗത്തിന് സംയുക്തമായി അധ്യക്ഷത വഹിച്ചു.

article-image

ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിലാണ് സർക്കാർ സംഘം യോഗത്തിൽ പങ്കെടുത്തത്. ബഹ്‌റൈനി പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണനേതൃത്വത്തെയും, വികസനത്തിന് നേതൃത്വം നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പരിശ്രമങ്ങളെയും യോഗത്തിൽ ജനപ്രതിനിധി സഭാ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം പ്രശംസിച്ചു.

ആക്രമണങ്ങളെ കാര്യക്ഷമമായി നേരിട്ട ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, സുരക്ഷാ ഏജൻസികൾ എന്നിവരുടെ സേവനങ്ങളെ യോഗം അഭിനന്ദിച്ചു. പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായുള്ള ബഹ്‌റൈന്റെ നയതന്ത്ര ശ്രമങ്ങളും യോഗത്തിൽ എടുത്തുപറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച് നിന്ന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തെയും യോഗം പ്രകീർത്തിച്ചു.

article-image

sfsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed