മൂന്നാർ പള്ളിവാസലിൽ കുരിശിൽ കയറി ഫോട്ടോഷൂട്ട്: നാല് കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
ഇടുക്കി: മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തുകയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജ്മിൻ, മുഹമ്മദ് നിസാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 19-ന് നീലക്കുറിഞ്ഞി കാണാനെത്തിയ സംഘം സെന്റ് ആൻ ചർച്ചിന് കീഴിൽ മലമുകളിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ കുരിശിന് മുകളിൽ കയറിനിൽക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നു.
സംഭവം വലിയ വിവാദമായതിനെ തുടർന്ന് മൂന്നാർ എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മതവികാരം വ്രണപ്പെടുത്തിയത് ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരാധനാ ചിഹ്നങ്ങളെ പ്രകോപനപരമായ രീതിയിൽ അപമാനിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
fsdfsd

