കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നു


രാമനാട്ടുകര സ്വർണകവർച്ചാ ആസൂത്രണക്കേസിലെ പ്രതികളായ കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. കേസിലെ പ്രതികളായ ഫിജാസും ഷിഹാബും മറ്റ് രണ്ട് പേരും ചേർന്നാണ് രാമനാട്ടുകര അപകടം നടന്ന ദിവസം പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് പുതുനഗരം സ്വദേശിയാണ് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജൂണ്‍ 21ാം തീയതി പുലര്‍ച്ചെയാണ് റിയാദില്‍ നിന്നെത്തിയ ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് നാലംഗ സംഘം കണ്ണുകെട്ടി കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് പരാതി. തന്നെ മര്‍ദിക്കുകയും ലഗേജും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തെന്നും പിന്നീട് പാലക്കാട് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു.

You might also like

Most Viewed