ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി


 

കൊച്ചി: ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അതേസമയം കേസ് അന്വേഷണത്തിന് സമയം നല്‍കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ ആയതിനാൽ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇതുവരെയുള്ള കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകളുണ്ടെന്നും ഇതിന്‍റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് സമയം നല്‍കണമെന്നുമാണ് അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേസിന്‍റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed