രജിസ്ട്രേഷൻ തുടങ്ങി രണ്ടര മണിക്കൂറിൽ 20,000-ത്തിലധികം ഹജ്ജ് അപേക്ഷകർ: റെക്കോർഡ് പ്രതികരണമെന്ന് ബഹ്റൈൻ ഹജ്ജ് ഉംറ കാര്യ പരമോന്നത സമിതി


പ്രദീപ് പുറവങ്കര

മനാമ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ രണ്ടര മണിക്കൂറിനുള്ളിൽ ഇരുപതിനായിരത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തതായി ഹജ്ജ് ഉംറ കാര്യ പരമോന്നത സമിതിഅറിയിച്ചു. ഇതിനായുള്ള ബഹ്‌റൈന്റെ ഏകീകൃത പോർട്ടലായ haj.gov.bh വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

പോർട്ടൽ പ്രവർത്തനം ആരംഭിച്ച ആദ്യ നിമിഷങ്ങൾ മുതൽ തന്നെ പൗരന്മാരിൽ നിന്നും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി. രജിസ്ട്രേഷൻ ഘട്ടം പൂർത്തിയായ ശേഷം, നിശ്ചിത മുൻഗണനാ മാനദണ്ഡങ്ങളും യോഗ്യതകളും പാലിക്കുന്ന അപേക്ഷകർക്ക് പ്രാഥമിക അംഗീകാരം സംബന്ധിച്ച അറിയിപ്പ് അയക്കും.

അടുത്ത ഘട്ടത്തിൽ, ലൈസൻസുള്ള ഹജ്ജ് സർവീസ് ഓപ്പറേറ്റർമാർക്ക് (ലൈസൻസ്ഡ് ടൂർ ഓപ്പറേറ്റർമാർ) അവരുടെ പാക്കേജുകൾ പ്രഖ്യാപിക്കാൻ ആവശ്യമായ സമയം നൽകും. പ്രാഥമിക അംഗീകാരം ലഭിച്ച തീർത്ഥാടകർക്ക് അനുയോജ്യമായ ഓപ്പറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പരമോന്നത സമിതി കൂട്ടിച്ചേർത്തു.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed