സാംസ ബഹ്‌റൈൻ 'ശ്രാവണപുലരി 2026' ഓണാഘോഷം ശ്രദ്ധേയമായി


ശാരിക

മനാമ: സാംസ ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷമായ "ശ്രാവണപുലരി 2026" നബി സാലയിലെ ആൽഫനാർ പൂളിൽ ആഘോഷിച്ചു. രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ആഘോഷപരിപാടികളിൽ 200-ൽ അധികം അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. എന്റർടൈൻമെന്റ് സെക്രട്ടറി അപർണയുടെ നേതൃത്വത്തിൽ ലേഡീസ് വിങ്ങിന്റെയും കിഡ്‌സ് വിങ്ങിന്റെയും അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് റിയാസ് കല്ലമ്പലം അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ആഘോഷംഉദ്ഘാടനം ചെയ്തു. പ്രവാസികൾ നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും അവയെ പ്രായോഗികമായി എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിശ്വകല വൈസ് പ്രസിഡന്റ് ഷൈജി, സാംസ ട്രഷറർ സുനിൽ, ലേഡീസ് വിങ് പ്രസിഡന്റ് അജിമോൾ, ഉപദേശകസമിതി അംഗങ്ങളായ വത്സരാജ്, മുരളികൃഷ്ണൻ, അനിൽകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

10, 12 ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കായി നൽകിവരുന്ന പ്രേമ മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡും ലക്ഷ്മിക്കുട്ടിയമ്മ ക്യാഷ് അവാർഡും ചടങ്ങിൽ പ്രഖ്യാപിച്ചു. അവാർഡ് കമ്മിറ്റി കൺവീനർ മനീഷ് അവാർഡ് നിർണ്ണയ രീതിയും വിജയികളെയും പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവപ്രിയ അനൂപ്, പത്താം ക്ലാസ് വിദ്യാർത്ഥി ധ്യാൻ മുരളികൃഷ്ണൻ എന്നിവർ ഈ വർഷത്തെ അവാർഡുകൾക്ക് അർഹരായി.

തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സതീഷ്, അമ്പിളി, അപർണ, സിതാര, ഫിയോന എന്നിവർ ചേർന്നൊരുക്കിയ പൂക്കളവും, സാംസ അംഗം സെബി തയ്യാറാക്കിയ ഫോട്ടോ ബൂത്തും, സൈബുവിന്റെ മാവേലി വേഷവും പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു. ഓണാഘോഷ ജനറൽ കൺവീനർ തൻസിർ നന്ദി രേഖപ്പെടുത്തി.

article-image

sfdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed