യുഎഇയില്‍ 3,539 പേര്‍ക്ക് കൂടി കൊവിഡ്, ഒന്പത് മരണം




അബുദാബി: യുഎഇയില്‍ 3,539 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,993 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്പത് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.1,66,879 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,36,142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,16,053 പേരാണ് ഇതിനോടകം രോഗമുക്തരായത്. 956 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 19,133 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.72 കോടി കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed