സിദ്ധാർത്ഥ് ഭരതൻ ചിത്രം ചതുരം

കൊച്ചി: സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘ചതുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ലൊക്കേഷൻ ചിത്രവും പോസ്റ്റ് ചെയ്താണ് സിദ്ധാർത്ഥ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. മുണ്ടക്കയത്താണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നത്. ഗ്രീൻവിച് എന്റർടൈന്‍മെന്റ്‌സിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിദ്ധാർത്‍ഥ് തന്നെയാണ് ചതുരത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ−മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ −അംബ്രോ, ശബ്ദ മിശ്രണം എം ആർ രാജകൃഷ്ണന്‍, ടൈറ്റിൽ ഡിസൈന്‍−സീറോ ഉണ്ണി.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ചതുരം. സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കിയ ജിന്ന് സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്ട്രൈറ്റ് ലൈന്‍ സിനിമാസ് കൈദി സിനിമയുടെ ലാഭവിഹിതം നൽകാത്തതിനാലാണ് സ്‌റ്റേ.