യുഎഇയുടെ ചൊവ്വാ ദൗത്യം ഇന്ന് ലക്ഷ്യത്തിലെത്തും


ദുബൈ: ആറ് മാസം മുൻപ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകം ഇന്ന ്  രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്ന് റിപ്പോർട്ട്. ‘ഹോപ് പ്രോബി’ന് ചൊവ്വയിൽ കടക്കാനായാൽ ഈ ദൗത്യം പൂർത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും. ലക്ഷത്തിലെത്തിയാൽ ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് ചൊവ്വയിലെ വിവരശേഖരണം പൂർത്തിയാക്കും.

ഇന്ത്യയുടെ മംഗൾയാൻ ഉൾപെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed