ബിൻ ലാദനിൽ നവാസ് ഷെരീഫ് സർക്കാർ സാന്പത്തിക സഹായം സ്വീകരിച്ചിരുന്നതായി ആരോപണം


കറാച്ചി: അൽ ഖ്വായ്ദ തലവനായിരുന്ന ബിൻ ലാദനിൽ നിന്ന് പാകിസ്താനിലെ നവാസ് ഷെരീഫ് സർക്കാർ സാന്പത്തിക സഹായം സ്വീകരിച്ചിരുന്നതായി വെളിപ്പെടുത്തി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫിന്റെ നേതാവും റെയിൽവേയുടെ ചുമതലയുളള പാർലമെന്ററി സെക്രട്ടറിയുമായ ഫാറൂഖ് ഹബീബ്. അൽ ഖ്വായ്ദയിൽ നിന്നും ഫണ്ട് സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ നവാസ് ഷെരീഫിന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലീം ലീഗ് സമ്മതിച്ചിരുന്നതായും ഫാറൂഖ് ഹബീബ് പറയുന്നു. പാകിസ്താനിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വിദേശ സംഭാവനകൾ നവാസ് ഷെരീഫ് നിരന്തരം സ്വീകരിച്ചിരുന്നുവെന്നും ഹബീബ് ആരോപിച്ചു.

ബേനസീർ ഭൂട്ടോ സർക്കാരിനെ അട്ടിമറിക്കാനും ഷെരീഫ് ഇത്തരത്തിൽ അൽ ഖ്വായ്ദയിൽ നിന്നും ഫണ്ട് സ്വീകരിച്ചുവെന്നും ഹബീബ് പറയുന്നു.

You might also like

  • NEC

Most Viewed