യു.എ.ഇ - ഇസ്രയേൽ വിസാരഹിത യാത്രാ ഉടന്പടി റദ്ദാക്കി


 

അബുദാബി: യു.എ.ഇ - ഇസ്രയേൽ വിസാരഹിത യാത്രാ ഉടന്പടി ജൂലൈ ഒന്നുവരെ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് നടപടി. യു.എ.ഇയിലേക്ക് വിസയെടുത്ത് മാത്രമേ യാത്ര ചെയ്യാനാവുകയുള്ളൂവെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് വ്യക്തമാക്കി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇസ്രയേലിലേക്കുള്ള യാത്രാ വ്യവസ്ഥകൾ വെബ്‌സൈറ്റിൽ പരിഷ്കരിച്ചിട്ടുണ്ട്. ഇസ്രയേലിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജനുവരി 21-നുശേഷം വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഒരാഴ്ച മുൻപാണ് ഇസ്രയേലുമായുള്ള വിസാരഹിത യാത്രാ ഉടന്പടി യു.എ.ഇ. അംഗീകരിച്ചത്. 30 ദിവസം കഴിഞ്ഞ് പ്രാബല്യത്തിൽ വരുമെന്ന തരത്തിലായിരുന്നു അത്. സെപ്റ്റംബറിൽ ഒപ്പുവെച്ച രാജ്യങ്ങൾ തമ്മിലുള്ള സമാധാനക്കരാറിനെത്തുടർന്നായിരുന്നു ഉടന്പടി.

You might also like

  • Straight Forward

Most Viewed