ലക്ഷദ്വീപിൽ ആദ്യ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


കവരത്തി: ലക്ഷദ്വീപിൽ ആദ്യ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ കണ്ടെത്തിയത്. അടുത്തിടെ ലക്ഷദ്വീപിൽ എത്തുന്നവർക്ക് നിരീക്ഷണം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ കോവിഡ് കേസ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ അവസാനമാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.

You might also like

  • Straight Forward

Most Viewed