യു.എ.ഇ - ഖത്തർ വിമാന സർവീസ് 18 മുതൽ
ദുബൈ: ഈ മാസം 18 മുതൽ യു.എ.ഇ.യിൽ നിന്ന് ഖത്തറിലേക്ക് വിമാന സർവീസ് തുടങ്ങും. ഷാർജയിൽ നിന്ന് ദോഹയിലേക്കാണ് സർവീസുകളുണ്ടാവുക. എയർ അറേബ്യയുടെ ആദ്യ യാത്രാവിമാനം തിങ്കളാഴ്ച പുറപ്പെടും. ദിവസവും സർവീസ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾ എയർ അറേബ്യ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഖത്തർ-ഈജിപ്ത്-ഖത്തർ സർവീസുകളും 18-ന് തുടങ്ങും.



