ബജറ്റ് പ്രസംഗത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്


തിരുവനന്തപുരം: ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് സൃഷ്ടിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാർച്ച് 13ന് കെ.എം. മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് ആണ് തോമസ് ഐസക് മറികടന്നത്. 

സർക്കാരിന്റെ അഞ്ച് വർഷത്തെ ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞും സാന്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങൾ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്റെ തുടക്കം മുതൽത്തന്നെ സാന്ദർഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്കൂൾ വിദ്യാർഥികളുടെ കവിതകൾ മാത്രമാണ് ഉദ്ധരിച്ചത് എന്നതും ശ്രദ്ധേയമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed