ദുബൈ ഷോപ്പിംങ് ഫെസ്റ്റിവൽ 17 മുതൽ


 

ദുബൈ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കുന്ന ഡി.എസ്.എഫിന്റെ 26-ാം പതിപ്പാണിത്. നഗരത്തിലുടനീളം വൻ ഷോപ്പിങ് അനുഭവമായിരിക്കും സന്ദർശകരെ കാത്തിരിക്കുന്നത്. 3500-ലേറെ ഔട്ട്‌ലെറ്റുകളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡി.എസ്.എഫിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും, ഷോപ്പിങ് മാളുകളിലും ആവശ്യമായ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും. വിവിധ വിനോദപരിപാടികൾ, റീട്ടെയിൽ പ്രൊമോഷനുകൾ, സംഗീതപരിപാടികൾ എന്നിവയോടൊപ്പം തന്നെ മികച്ച ഷോപ്പിങ് അനുഭവവും ഇത്തവണ ഡി.എസ്.എഫിലുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed