ദുബൈയിൽ സന്ദർശക വിസയിലെത്തിയ മലയാളിയെ കാണാനില്ലെന്ന് പരാതി


 

ദുബൈ: സന്ദർശക വിസയിൽ ദുബൈയിലെത്തിയ മലയാളിയെ കാണാനില്ലെന്ന് പരാതി. കണ്ണൂർ പയ്യന്നൂർ രാമന്തളി ചെനോത്ത് തുരുത്തുമ്മൽ ആശിഖിനെയാണ് (31) കാണാതായത്. സുഹൃത്തുക്കളാണ് ഇക്കാര്യമറിയിച്ചത്. ദുബൈ ഇന്റർനാഷണൽ സിറ്റിയിൽ സുഹൃത്തിനൊപ്പമായിരുന്നു താമസം. ഒക്ടോബർ 16 നാണ് ആശിഖ് ദുബായിലെത്തിയത്. അബുദാബിയിൽ ഒരു ഷോപ്പിൽ ജോലിക്കായാണ് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുറിയിൽ നിന്നും പുറത്തുപോയ ആശിഖ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് സുഹൃത്ത് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed