എന്റെ പേരിൽ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പ് നൽകി നടൻ വിനീത്


കൊച്ചി: നടന്‍ വിനീതിന്‍റെ പേരില്‍ തട്ടിപ്പിന് ശ്രമം. ഫേസ്ബുക്കിലൂടെ വിനീത് തന്നെയാണ് മുന്നറിയിപ്പ് നല്‍കിയത്. വിദേശത്ത് നിന്നും താനാണെന്ന് അവകാശപ്പെട്ട് വ്യാജ ഫോണ്‍ നമ്പരിലൂടെ ചില ആളുകളെ ബന്ധപ്പെടുന്നുണ്ടെന്നുണ്ടെന്നും ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നുവെന്നും വിനീത് കുറിച്ചു. സംശയാസ്പദമായ ഇത്തരം കോണ്‍ടാക്ടുകളോട് പ്രതികരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ആക്ടര്‍ വിനീത് എന്ന പേരില്‍ സേവ് ചെയ്ത വാട്‌സ്ആപ്പ് കോണ്‍ടാക്ടിന്‍റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. തട്ടിപ്പ് നടക്കുന്നത് യുഎസില്‍ നിന്നാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം കമന്‍റ് ബോക്‌സില്‍ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed