കോവിഡ്; സ്റ്റെം സെല്‍ ചികിത്സ ഫലപ്രദമെന്ന് യു.എ.ഇ
ദുബൈ: കോവിഡിനെതിരെ സ്റ്റെം സെല്‍ ചികിത്സാ രീതി വളരെ ഫലപ്രദമാണെന്ന അവകാശവാദവുമായി യു.എ.ഇ. സ്റ്റെം സെല്‍ ചികിത്സ വഴി 73 പേര്‍ക്ക് രോഗവിമുക്തി ലഭിച്ചതായും യു.എ.ഇ വ്യക്തമാക്കി. രോഗികളുടെ രക്തത്തില്‍ നിന്ന് മൂലകോശം വേര്‍തിരിച്ച് രോഗിയുടെ ശ്വാസകോശത്തിലെത്തിച്ചാണ് ചികിത്സാ രീതി. ഇതുവഴി പ്രതിരോധ ശേഷിയും ശ്വാസകോശ കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍.
കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് കൂടി പ്രതീക്ഷ നല്‍കുന്നതാണ് ഈ പുതിയ ചികിത്സാ രീതിയെന്ന് യു.എ.ഇ പറയുന്നു. യു.എ.ഇ ഈ ചികിത്സാ രീതിക്ക് പേറ്റന്‍റും നല്‍കി കഴിഞ്ഞു. ഈ ചികിത്സയിലൂടെ 73 പേര്‍ക്ക് രോഗവിമുക്തി ലഭിച്ച സാഹചര്യത്തില്‍ ഇത് വിപുലീകരിക്കാനുള്ള നീക്കങ്ങളാണ് യു.എ.ഇ നടത്തുന്നത്. കോവിഡെന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി മറ്റു രാജ്യങ്ങളുമായും ഈ ചികിത്സാരീതി പങ്കുവെക്കാന്‍ യു.എ.ഇ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

