പ്രഥമ പരിഗണന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം


ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഖത്തര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം.

മനുഷ്യ മൂലധന നിക്ഷേപം അടിസഥാനമാക്കിയുള്ള രാജ്യത്തിന്റെ വീക്ഷണത്തിന് അനുസരിച്ച് സുരക്ഷിതമായ തൊഴില്‍ സാഹചര്യം, ശേഷി വാര്‍ത്തെടുക്കല്‍, പരിശീലനം, ബോധവല്‍ക്കരണം എന്നിവയ്‌ക്കെല്ലാമാണ് രാജ്യം പ്രധാന പരിഗണന നല്‍കുന്നത്. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചുള്ള മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ചൂണ്ടിക്കാട്ടിയത്. തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍, ജീവിത സാഹചര്യം ഉറപ്പാക്കുന്നതില്‍ പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ആധുനിക നിയമനിര്‍മാണങ്ങളും നടത്തുന്നുണ്ട്.


കോവിഡ്-19 സാഹചര്യത്തില്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി, തൊഴിലിടങ്ങളിലും തൊഴിലാളി താമസ കേന്ദ്രങ്ങളിലും ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണം, മുന്‍കരുതല്‍ നടപടികള്‍ എന്നിവയിലൂടെ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed