പൊന്നിൻ പാതയിൽ ദുബൈ: നടക്കാൻ ഇനി 24 കാരറ്റ് സ്വർണപ്പാത; വിസ്മയമൊരുക്കി ഗോൾഡ് ഡിസ്ട്രിക്റ്റ്!


ഷീബ വിജയൻ


ദുബൈ: ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ ലോകത്തിലെ ആദ്യത്തെ 24 കാരറ്റ് സ്വർണ നടപ്പാത ഒരുങ്ങുന്നു. ഏറെ ആകർഷകമായ ഈ വിസ്മയപാത 2026 അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ദുബൈയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയൊരു നാഴികക്കല്ലാകും. ആഗോള സ്വർണ വ്യാപാര രംഗത്ത് ദുബൈയുടെ കുത്തക സ്ഥാനം കൂടുതൽ ദൃഢമാക്കാനും ഇത് സഹായിക്കും. 24 കാരറ്റ് സ്വർണത്തിൽ നിർമിക്കുന്ന ഈ പാതയിലൂടെ നടക്കുന്ന അപൂർവ അനുഭവം സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരേപോലെ ആസ്വദിക്കാനാകുമെന്ന് ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വർണ-ആഭരണ പ്രദർശന കേന്ദ്രമായി മാറാൻ ഒരുങ്ങുന്ന ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ പുതിയ വ്യാപാര സ്ഥാപനങ്ങളുടെ വരവിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. 2026 മുതൽ മൊത്തവ്യാപാര (ഹോൾസെയിൽ) സ്വർണ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവുണ്ടായി. സ്വർണം, അപൂർവ രത്നങ്ങൾ, ആഡംബര വാച്ചുകൾ എന്നിവ വിൽക്കുന്ന പുതിയ റീട്ടെയ്ൽ ഷോപ്പുകളുടെ എണ്ണത്തിൽ 15 ശതമാനം വളർച്ചയും രേഖപ്പെടുത്തി. വരുന്ന വർഷത്തിൽ 10 മുതൽ 20 ശതമാനം വരെ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ ഗോൾഡ് ഡിസ്ട്രിക്റ്റിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

ZXxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed