ഷാർജ കൾച്ചറൽ സ്‌ക്വയറിൽ പുതിയ ഭൂഗർഭ നടപ്പാത വരുന്നു; പ്രഖ്യാപനവുമായി ഭരണാധികാരി


ഷീബ വിജയൻ

ഷാർജ: യുഎഇയിലെ ഷാർജയിൽ പുതിയ ഭൂഗർഭ നടപ്പാത വരുന്നു. ഇമാം അഹമ്മദ് ബിൻ ഹമ്പൽ പള്ളിക്കും കൾച്ചറൽ സ്‌ക്വയറിനുമിടയിലാണ് പുതിയ തുരങ്കം വരിക. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സംപ്രേഷണം ചെയ്യുന്ന ഡയറക്ട് ലൈൻ പ്രോഗ്രാമിൽ സംസാരിക്കവേയാണ് പ്രഖ്യാപനം നടത്തിയത്.

പള്ളിക്കും സ്‌ക്വയറിനുമിടയിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിത പാതയാണ് തുരങ്കത്തിലൂടെ ലഭ്യമാകുക. അതേസമയം, ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സമഗ്ര അറബിക് എൻസൈക്ലോപീഡിയയുടെ രണ്ടാം ഭാഗം അടുത്ത മാസം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. നവംബർ നാലിന് ഷാർജ എക്‌സ്‌പോ സെന്ററിലാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരേങ്ങേറുക.

article-image

fgdfsdfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed