പ്രവാസലോകത്ത് പൂത്തുലഞ്ഞ് ഓണനിലാവ്: ഗാർഹുഡിൽ പ്രൗഢഗംഭീരമായി ആഘോഷിച്ച് വെള്ളിക്കോത്ത് നെഹ്റു ബാലവേദി


ഷീബ വിജയൻ


ദുബായ്: വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദിയുടെ സർഗ്ഗ വേദി യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണനിലാവ് 2026 പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. യു.എ.ഇയിലെ ഗാർഹുഡ് ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങ് അഗേറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രമോദ് പുറവങ്കരയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി, എഴുത്തുകാരിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. സിജി രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് വിശിഷ്ട പ്രഭാഷണം നടത്തി.

സർഗ്ഗ വേദി രക്ഷാധികാരി വി. രാജൻ, പ്രസിഡന്റ് പി.പി. വിനോദ് കുമാർ, പി. ബാബുരാജ്, ധനഞ്ജയൻ, പി.പി. രൂപേഷ്, എ. വി. പ്രവീൺകുമാർ, നിമിത എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈവിധ്യമാർന്ന വിവിധ കലാകായിക മത്സരങ്ങൾ, കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ, മനോഹരമായ നൃത്ത നൃത്ത്യങ്ങൾ, പരമ്പരാഗത തിരുവാതിരക്കളി എന്നിവയും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

article-image

adsadssad

You might also like

  • Lulu Exchange
  • Straight Forward

Most Viewed