സ്വകാര്യ സ്കൂളുകളിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ അബുദാബി: അടുത്ത 5 വർഷത്തിനുള്ളിൽ 2,000 സ്വദേശി അധ്യാപകരെ നിയമിക്കും


ശാരിക

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകളിലെ ക്ലാസ് മുറികളിൽ സ്വദേശി അധ്യാപകരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി സമഗ്രമായ സ്വദേശിവൽക്കരണ നയം അവതരിപ്പിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2,000-ത്തിലധികം യു.എ.ഇ സ്വദേശികളെ സ്വകാര്യ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കാനാണ് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയിൽ യു.എ.ഇ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന 'നഫിസ്' (Nafis) എന്ന ദേശീയ പദ്ധതിയുമായും, മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയവുമായും സഹകരിച്ചാണ് ഈ നയം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിലായിരിക്കും സ്വദേശി അധ്യാപകരുടെ നിയമനങ്ങൾ നടക്കുക. ഇത് സ്വദേശി പ്രതിഭകൾക്ക് ആവശ്യമായ പരിശീലനവും യോഗ്യതയും ഉറപ്പാക്കുന്നതിനൊപ്പം സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് മികച്ച കരിയർ വളർച്ച നേടാനും സഹായിക്കും.

സ്വകാര്യ സ്കൂളുകളിലെ അധ്യാപന മേഖലയിലേക്ക് കഴിവുള്ള സ്വദേശി പ്രതിഭകളെ ആകർഷിക്കുന്നതിനും അവരെ തൊഴിലിനായി സജ്ജരാക്കുന്നതിനുമുള്ള അവസരങ്ങൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡെക് (ADEK) ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വ്യക്തമായ നിയന്ത്രണ നയങ്ങൾ, ദേശീയ പ്രതിഭകളുടെ നൈപുണ്യ വികസന പരിപാടികൾ, തൊഴിൽ പാതകൾക്കുള്ള പിന്തുണ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊഴിൽ വാഗ്ദാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സൗജന്യ പരിശീലനം നേടുന്നതിനും യോഗ്യത നേടി അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനും എമിറാത്തി പൗരന്മാർക്ക് വ്യക്തവും സുതാര്യവുമായ വഴിയൊരുക്കുന്ന സമഗ്ര സമീപനമാണിത്.

article-image

േ്േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed