മുംബൈയിൽ ചികിത്സ നിഷേധിക്കപ്പെട്ട കാസർഗോഡ് സ്വദേശി മരിച്ചു
മുംബൈ: മുംബൈയിൽ ചികിത്സകിട്ടാതെ മലയാളി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രയാണ് മരിച്ചത്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഖാലിദിന് പനിയും ശ്വാസംമുട്ടലും ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അഞ്ച് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ആരും ചികിത്സ നൽകാൻ തയാറായില്ല. കിടക്കയും ഓക്സിജനുമടക്കം സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് ഖാലിദിനെയും ബന്ധുക്കളെയും മടക്കിയത്. രണ്ട് മണിക്കൂറിനു ശേഷം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

