ഫ്രീ­ലാൻ‍സ് വർക്ക് പെ­ർമി­റ്റ് ദുബൈ പരി­ഷ്‌ക്കരി­ച്ചു­


ദുബൈ : യു.എ.ഇയിൽ നിയമപരമായി ഒരേ സമയം ഒന്നിലധികം ജോലി ചെയ്യാൻ അനുവദിക്കുന്ന ഫ്രീലാൻസ് പെർമിറ്റ് ചട്ടങ്ങൾ‍ പരിഷ്കരിച്ചു. 7,500 ദിർഹം വാർഷിക ഫീസ് നൽകി മാധ്യമ, വിദ്യാഭ്യാസ മേഖലകളിൽ ദുബൈ മീഡിയാ സിറ്റിയിലും ദുബൈ നോളിജ് പാർക്കിലും ഫ്രീലാൻസ് ജോലി ചെയ്യാൻ അവരസമൊരുക്കുന്ന ഗോഫ്രീലാൻസ് എന്ന പുതിയ പദ്ധതി ദുബൈയിൽ അവതരിപ്പിച്ചു.

ദുബൈ സർക്കാരിന് പങ്കാളിത്തമുള്ള ടീകോം ഗ്രൂപ്പ് ദുബൈ ക്രിയേറ്റീവ് ക്ലസ്റ്റഴ്‌സ് അതോറിറ്റിയുമായി ചേർന്നാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. വാർഷിക ഫീസ് നൽകി ഫ്രീലാൻസ് പെർമിറ്റ് എടുക്കുന്നവർക്ക് ബിസിനസ് സെന്ററും ഉപയോഗപ്പെടുത്താം. അപേക്ഷകർക്ക് യു.എ.ഇ റെസിഡന്റ് വിസ ഇല്ലെങ്കിൽ വിസ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങളും നൽകും. അതേസമയം വിസ ചെലവുകൾവേറെ നൽകേണ്ടി വരും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed