ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് പരാതി; ആലപ്പുഴയിൽ ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്
ഷീബ വിജയൻ
ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹരിപ്പാട്ടെ ഹോട്ടലിൽ യുവാവിന്റെ അതിക്രമം. ഹരിപ്പാട് 'ചിക്കൻ ചിക്കാഗോ' ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകർത്ത യുവാവ് വനിതാ ജീവനക്കാരിയെ മർദ്ദിക്കുകയും ചെയ്തു.
കൂടുതൽ ചിക്കൻ നൽകാമെന്ന് ജീവനക്കാർ പറഞ്ഞിട്ടും വഴങ്ങാതെ യുവാവ് അധിക്ഷേപം തുടരുകയായിരുന്നു. ഭക്ഷണ പാത്രം തട്ടിത്തെറിപ്പിച്ച ശേഷം ക്യാഷ് കൗണ്ടറിലിരുന്ന കമ്പ്യൂട്ടർ ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. ആക്രമണത്തിൽ ഹോട്ടലിന് ഏകദേശം 35,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. പ്രതിക്കായി ഹരിപ്പാട് പോലീസ് അന്വേഷണം ഊർജിതമാക്കി.
feddefsdfsadsf

