എംപിമാർ മത്സരിക്കരുതെന്നത് ചിലരുടെ പിടിവാശി; തുറന്നടിച്ച് എം.കെ രാഘവൻ



ഷീബ വിജയൻ

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെന്നും ഇത് സംസ്ഥാനത്തെ ചില നേതാക്കളുടെ പിടിവാശിയാണെന്നും എം.കെ രാഘവൻ എംപി. കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ വന്ന് വാശിപിടിച്ചതുകൊണ്ടാണ് ഹൈക്കമാൻഡ് അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി പദവിയെക്കുറിച്ച് നടത്തുന്ന ചർച്ചകൾ ശരിയല്ലെന്നും രാഘവൻ കൂട്ടിച്ചേർത്തു. ഭൂരിപക്ഷം ലഭിച്ചതിന് ശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നതാണ് കോൺഗ്രസിന്റെ രീതി. തെരുവിൽ വെച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ല. തന്നെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കാൻ ചിലർ ശ്രമിച്ചെന്നും എന്നാൽ ആ നേതാക്കളുടെ പേര് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

 

article-image

adsdsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed