ഗാ­ർ­ഹി­കത്തൊ­ഴി­ലാ­ളി­ നി­യമനം : സേ­വന വ്യവസ്ഥകൾ യു­.എ.ഇ പു­തു­ക്കി­


ദുബൈ : ഗാ­ർ­ഹി­ക ത്തൊ­ഴി­ലാ­ളി­കളു­ടെ­ നി­യമനം സംബന്ധി­ച്ച വ്യവസ്ഥകൾ യു­.എ.ഇ മാ­നവശേ­ഷി­, സ്വദേ­ശി­വൽ­കരണ മന്ത്രാ­ലയം പു­തു­ക്കി­. നി­യമനം, വേ­തനം എന്നി­വ സംബന്ധി­ച്ച് നാല് പാ­ക്കേ­ജു­കളും പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ട്. ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ തദ്ബീർ സെ­ന്ററു­കൾ വഴി­ റി­ക്രൂ­ട്ചെ­യ്ത് കു­ടുംബങ്ങൾ­ക്കും ബി­സി­നസ് സ്ഥാ­പനങ്ങൾ­ക്കും ചെ­ലവു­ കു­റയ്ക്കാ­മെ­ന്നും അധി­കൃ­തർ അറി­യി­ച്ചു­. 

ക്ലീ­നർ­മാർ, ആയമാർ, ശി­ശു­ പരി­പാ­ലകർ, ഡ്രൈ­വർ­മാർ, പൂ­ന്തോ­ട്ടം ജോ­ലി­ക്കാർ, പാ­ചകക്കാർ, സ്വകാ­ര്യ അധ്യാ­പകർ തു­ടങ്ങി­യവരു­ടെ­ നി­യമനം സംബന്ധി­ച്ച നടപടി­ ക്രമങ്ങളാണ് അധി­കൃ­തർ അറി­യി­ച്ചത്. തൊ­ഴി­ലാ­ളി­കളെ­ റി­ക്രൂട് ചെ­യ്യു­ന്നതു­ സംബന്ധി­ച്ച് നി­ശ്ചി­ത ഫീ­സും നി­ശ്ചയി­ച്ചി­ട്ടു­ണ്ട്. നാല് പാ­ക്കേ­ജു­കളിൽ ഓരോ­ രാ­ജ്യക്കാ­ർ­ക്കും വ്യത്യസ്ത ഫീ­സാണ് ഈടാ­ക്കു­ന്നത്. ആദ്യ പാ­ക്കേജ് പ്രകാ­രം ഒറ്റത്തവണ റി­ക്രൂ­ട്മെ­ന്റിന് ഇന്ത്യക്കാ­ർ­ക്ക് 12,000 ദി­ർ­ഹമാണ് ഫീ­സ്. 

ഫി­ലി­പ്പീ­ൻ­സ് തൊ­ഴി­ലാ­ളി­ക്ക് 14,000, ഇന്തൊ­നേ­ഷ്യ, ശ്രീ­ലങ്ക രാ­ജ്യക്കാ­ർ­ക്ക് 15,000, എത്യോ­പ്യ -5000, കെ­നി­യ, ഉഗാ­ണ്ട -6500, ബംഗ്ലദേശ് -7000, നേ­പ്പാ­ൾ­-14,500 ദി­ർ­ഹം എന്നി­ങ്ങനെ­യാ­ണു­ ഫീ­സ്. എന്നാൽ വിസ, താ­മസം, മെ­ഡി­ക്കൽ പരിശോ­ധന എന്നി­വയു­ടെ­ ഫീ­സുകൾ ഇതിൽ ഉൾ­പ്പെ­ടു­ന്നി­ല്ല. ആറു­മാ­സത്തേ­ക്കു­ള്ള താ­ൽ­ക്കാ­ലി­ക കരാ­റും പി­ന്നീട് കുടുംബത്തി­ന്റെ­ സ്പോ­ൺ­സർ­ഷി­പ്പും ലഭ്യമാ­കാൻ തക്കതാ­ണു­ രണ്ടാ­മത്തെ­ പാ­ക്കേ­ജ്. 

ആറു­മാ­സ കാ­ലയളവി­നു­ശേ­ഷം കു­ടുംബമോ­, ബി­സി­നസ് സ്ഥാ­പനമോ­ തൊ­ഴി­ലാ­ളി­യു­മാ­യി­ ധാ­രണയാ­യാൽ സ്പോ­ൺ­സർ­ഷി­പ്പ് ലഭി­ക്കും. ഇക്കാ­ര്യത്തിൽ ട്രാ­ൻ­സ്ഫർ ഫീസ് നൽ­കണം. ഫി­ലി­പ്പീ­ൻ­സ്, ഇന്തൊ­നേ­ഷ്യ, ശ്രീ­ലങ്ക രാ­ജ്യക്കാ­ർ­ക്ക് 8000 ദി­ർ­ഹം, ബംഗ്ലാദേ­ശു­കാ­ർ­ക്ക് 4500, എത്യോപ്യ, കെ­നി­യ, ഉഗാ­ണ്ട എന്നി­വി­ടങ്ങളി­ൽ­നി­ന്നു­ള്ളവർ­ക്ക് 3500, ഇന്ത്യ, നേ­പ്പാൾ രാ­ജ്യക്കാ­ർ­ക്ക് ആറാ­യി­രം ദി­ർ­ഹം എന്നി­ങ്ങനെ­യാ­ണു­ ട്രാ­ൻ­സ്ഫർ ഫീസ്. ഇന്ത്യ, നേ­പ്പാൾ, കെ­നി­യ, ബംഗ്ലദേശ് എന്നി­വി­ടങ്ങളി­ൽ­നി­ന്നു­ള്ളവർ­ക്ക് പ്രതി­മാ­സ വേ­തനം 2250 ദി­ർ­ഹം ആറു­മാ­സത്തേ­ക്കു­ നൽ­കണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed