ഐ.എസ്സിന് പി­ന്തു­ണ : ഇന്ത്യക്കാ­രനെ­ സൗ­ദി­യിൽ വി­ചാ­രണ ചെ­യ്യു­ന്നു­


റി­യാ­ദ് : ഭീ­കര സംഘടനയാ­യ ഐ.എസ്സി­നെ­ പിന്തു­ണക്കു­കയും സൗ­ദി­ ഭരണാ­ധി­കാ­രി­കളെ­ അപകീ­ർ­ത്തി­പ്പെ­ടു­ത്തു­ന്ന ക്ലി­പ്പിംഗു­കളും ഫോ­ട്ടോ­കളും സൂ­ക്ഷി­ക്കു­കയും ചെ­യ്ത കേ­സിൽ ഇന്ത്യക്കാ­രനെ­ പ്രത്യേ­ക കോ­ടതി­യിൽ വി­ചാ­രണ ചെ­യ്യു­ന്നു­.രാ­ജ്യത്തെ­ ക്രമസമാ­ധാ­നത്തെ­ ബാ­ധി­ക്കു­ന്ന സന്ദേ­ശങ്ങൾ തയ്യാ­റാ­ക്കു­കയും മറ്റു­ള്ളവർ­ക്ക് അയച്ചു­കൊ­ടു­ക്കു­കയും സൂ­ക്ഷി­ക്കു­കയും ചെ­യ്തു­ എന്ന ആരോ­പണവും പ്രതി­ നേ­രി­ടു­ന്നു­ണ്ട്.

ഐ.എസ്സി­നെ­ പി­ന്തു­ണക്കൽ, ഐ.എസ് ഭീ­കരർ സി­റി­യയിൽ നടത്തു­ന്ന ഭീ­കരപ്രവർ­ത്തനങ്ങളെ­ പി­ന്തു­ണക്കൽ, ഐ.എസ് വാ­ർ­ത്തകളും പ്രസി­ദ്ധീ­കരണങ്ങളും പരി­ശോ­ധി­ക്കൽ, ഐ.എസ്സി­നെ­ പി­ന്തു­ണക്കു­ന്ന ക്ലി­പ്പിംഗു­കളും സന്ദേ­ശങ്ങളും പ്രചരി­പ്പി­ക്കൽ, ഐ.എസ് പ്രസി­ദ്ധീ­കരണങ്ങളും ഫോ­ട്ടോ­കളും വീ­ഡി­യോ­കളും വീ­ക്ഷി­ക്കു­ന്നതിന് ഗൂ­ഗിൾ പ്ലസ്, ടെ­ലി­ഗ്രാം പ്രോ­ഗ്രാ­മു­കൾ ഉപയോ­ഗി­ക്കൽ, ഐ.എസ്സി­നെ­ പി­ന്തു­ണക്കു­കയും മഹത്വവൽ­ക്കരി­ക്കു­കയും ആയു­ധ ഉപയോ­ഗവും ചാ­വേ­റാ­ക്രമണങ്ങളും പഠി­പ്പി­ക്കു­കയും ചെ­യ്യു­ന്ന, ടെ­ലി­ഗ്രാം വഴി­ സംപ്രേ­ഷണം ചെ­യ്യു­ന്ന ചാ­നലു­കളിൽ വരി­ചേ­രൽ, ഐ.എസ്സി­നെ­ പി­ന്തു­ണക്കു­ന്ന അമേ­രി­ക്കയി­ലും ബ്രി­ട്ടനി­ലും കഴി­യു­ന്ന രണ്ടു­ വ്യക്തി­കളു­മാ­യി­ ഗൂ­ഗിൾ പ്ലസി­ലൂ­ടെ­ ആശയവി­നി­മയം നടത്തൽ, സൗ­ദി­ ഭരണാ­ധി­കാ­രി­കൾ­ക്കും പണ്ധി­തർ­ക്കും അപകീ­ർ­ത്തി­യു­ണ്ടാ­ക്കു­ന്ന വീ­ഡി­യോ­ ക്ലി­പ്പിംഗു­കളും ഫോ­ട്ടോ­കളും സൂ­ക്ഷി­ക്കൽ എന്നീ­ ആരോ­പണങ്ങളും പ്രോ­സി­ക്യൂ­ഷൻ പ്രതി­ക്കെ­തി­രെ­ ഉന്നയി­ച്ചു­.

നി­യമം അനു­ശാ­സി­ക്കു­ന്ന ഏറ്റവും കടു­ത്ത ശി­ക്ഷ ഇന്ത്യക്കാ­രന് വി­ധി­ക്കണമെ­ന്നും ശി­ക്ഷ പൂ­ർ­ത്തി­യാ­ക്കി­യ ശേ­ഷം പ്രതി­യെ­ നാ­ടു­കടത്തണമെ­ന്നും പബ്ലിക് പ്രോ­സി­ക്യൂ­ഷൻ കോ­ടതി­യോട് ആവശ്യപ്പെ­ട്ടു­. സൈ­ബർ ക്രൈം നി­യമത്തി­ലെ­ ആറാം വകു­പ്പ് അനു­സരി­ച്ച പരമാ­വധി­ ശി­ക്ഷ പ്രതി­ക്ക് വി­ധി­ക്കണം. പ്രതി­യു­ടെ­ മൊ­ബൈൽ ഫോൺ കണ്ടു­കെ­ട്ടു­ന്നതി­നും സിം കാ­ർ­ഡ് റദ്ദാ­ക്കു­ന്നതി­നും വി­ധി­ക്കണമെ­ന്നും പബ്ലിക് പ്രോ­സി­ക്യൂ­ട്ടർ കോ­ടതി­യിൽ ആവശ്യപ്പെ­ട്ടു­. 

ഭീ­കരപ്രവർ­ത്തനങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട കേ­സു­കളിൽ ഏതാ­നും ഇന്ത്യക്കാർ അടു­ത്ത കാ­ലത്ത് സൗ­ദി­യിൽ അറസ്റ്റി­ലാ­യി­ട്ടു­ണ്ട്. ദേ­ശീ­യ അന്വേ­ഷണ ഏജൻ­സി­യു­ടെ­ അപേ­ക്ഷയു­ടെ­ അടി­സ്ഥാ­നത്തിൽ ഏതാ­നും പേ­രെ­ സൗ­ദി­ സു­രക്ഷാ­ വകു­പ്പു­കൾ അറസ്റ്റ് ചെ­യ്ത് ഇന്ത്യക്ക് കൈ­മാ­റി­യി­ട്ടു­മു­ണ്ട്. ഏറ്റവും പു­തി­യ കണക്കു­കൾ പ്രകാ­രം സൗ­ദി­യിൽ ഭീ­കരപ്രവർ­ത്തനങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട കേ­സു­കളിൽ 5,300 ലേ­റെ­ പേർ അറസ്റ്റി­ലു­ണ്ട്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed