അൽ ഐനിൽ കൂ­ടു­തൽ പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങൾ സ്ഥാ­പി­ച്ചു­


അൽ ഐൻ : അൽ ഐനി­ലെ­ വി­വി­ധ ഭാ­ഗങ്ങളിൽ പു­തു­താ­യി­ 4,397 ഉപരി­തല പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങൾ നി­ർ­മ്‍മി­ച്ചതാ­യി­ അൽ ഐൻ മു­ൻ­സി­പ്പാ­ലി­റ്റി­ അറി­യി­ച്ചു­. റോഡ് സു­രക്ഷയു­ടെ­ നി­ലവാ­രം ഉയർ­ത്തു­ന്നതി­ന്റെ­ ഭാ­ഗമാണ് സെ­ന്റർ 3 ഹായ് അൽ ഖസർ‍, സെ­ക്ടർ‍ 4 നാദ് അൽ റു­സാ­സ്, സെ­ക്ടർ 9 ഹായ് അൽ മദീ­ഫ്, സെ­ക്ടർ 12 ഹായ് അൽ മു­റബ്ബ എന്നി­വി­ടങ്ങളിൽ ജൂ­ലൈ­ എട്ട് മു­തൽ പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങൾ ആരംഭി­ക്കു­മെ­ന്ന് നഗരസഭ അധി­കൃ­തർ അറി­യി­ച്ചു­.

സെ­ക്ടർ 3 ഹായ് അൽ ഖസറിൽ വടക്ക് ഖലീ­ഫ ബിൻ സാ­യിദ് സ്ട്രീ­റ്റ്, സെ­യ്ദ് ബിൻ സു­ൽ­ത്താൻ തെ­രു­വ്, കി­ഴക്ക് ഹസ്സ ബി­ന്‍ത് മഹാ­മീദ് സ്ട്രീ­റ്റ്, പടി­ഞ്ഞാറ് ഭാ­ഗത്ത് മു­ഹമ്മദ് ബി­ൻ ഖലീ­ഫ സ്ട്രീ­റ്റ് എന്നി­വി­ടങ്ങളിൽ മൂ­ന്ന് കേ­ന്ദ്രങ്ങളാ­യി­ തി­രി­ച്ചു­ 242 നി­ലവാ­രമു­ള്ള പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങൾ ഒരു­ക്കി­യി­ട്ടു­ണ്ട്. സെ­ക്ടർ 4 ഹായ് അൽ ഖലാ­ മേ­ഖലയിൽ 1,584 സ്റ്റാ­ൻ­ഡേ­ർ­ഡ് പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളാണ് ഒരു­ക്കി­യി­ട്ടു­ള്ളത്.

സെ­ക്ടർ 5 നാദ് അൽ റു­സാ­സിൽ‍ വടക്ക് ശക്ക്ബൂ­ത്ത് ബിൻ സു­ൽ­ത്താൻ സ്ട്രീ­റ്റ്, സൗ­ത്ത് അലി­ ബിൻ അബി­ താ­ലി­ബ് സ്ട്രീ­റ്റ്, കി­ഴക്ക് അബു­ബക്കർ‍ അൽ സി­ദ്ദിക് സ്ട്രീ­റ്റ്, പടി­ഞ്ഞാറ് ഹസ്സ ബി­ന്‍ത് സ്ട്രീ­റ്റ് എന്നി­വി­ടങ്ങളി­ലാ­യി­ 682 പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളാണ് ഒരു­ക്കി­യി­ട്ടു­ള്ളത്. ഇതിൽ 462 സ്റ്റാ­ൻ­ഡേ­ർ­ഡ് പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളും, 212 പ്രീ­മി­യം പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളു­മാ­യി­രി­ക്കും.

സെ­ക്ടർ 9ൽ ഹായ് അൽ മഅദീ­ഫിൽ 657 പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളാണ് ഒരു­ക്കി­യി­ട്ടു­മു­ള്ളത്. ഇതിൽ 590 സ്റ്റാ­ൻ­ഡേ­ർ­ഡ് പാ­ർ­ക്കിംഗ് ഇടങ്ങളും, 54 പ്രീ­മി­യം പാ­ർ­ക്കിംഗ് ഇടങ്ങളും, പ്രത്യേ­ക വി­ഭാ­ഗത്തി­ലു­ള്ളവർ­ക്കാ­യി­ എട്ട് പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളു­മാണ് നി­ർ­മ്മി­ച്ചി­ട്ടു­ള്ളത്.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed