കു­വൈ­ത്തിൽ 13000 പി­ടി­കി­ട്ടാ­പു­ള്ളി­കൾ പി­ടി­യി­ൽ


കുവൈത്ത് സിറ്റി : ക്രിമിനൽ കുറ്റവാളികളായ 13,000 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയംകുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. 2018 ആരംഭം മുതലുള്ള 8,000 കേസുകളിലെ പ്രതികളാണ് പിടിയിലായത്. 

മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും സംശയാസ് പദമായ സാഹചര്യത്തിൽ അറസ്റ്റിലായ ശേഷം രക്ഷപെട്ടവ രും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

വിദേശി കുടുംബങ്ങൾ പാർക്കുന്ന പ്രദേശങ്ങളിൽ ഒളിവിൽകഴിയുന്നവരും അകത്തായി. വിവിധ രാജ്യക്കാരായ 70 പേരെ കൊലക്കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 65 പേർവധശ്രമം നട ത്തിയതിനാണ് അറസ്റ്റിലായത്. വധശ്രമം നടത്തിയതായി സംശയിക്കുന്ന എല്ലാവരും അറസ്റ്റിലായിട്ടുണ്ട്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed