ഹൈ­പ്പർ ലൂ­പ്പി­ന്റെ­ വ്യാ­വസാ­യി­കാ­ടി­സ്ഥാ­നത്തി­ലു­ള്ള പ്രവർ­ത്തനം രണ്ട് വർ­ഷത്തി­നകം


അബുദാബി:  ഹൈപ്പർലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവർത്തനം രണ്ട് വർഷത്തിനകം ആരംഭിക്കുമെന്ന്   നിർമ്മാതാക്കളായ അൽ ദാർ പ്രോപ്പർട്ടീസ് അറിയിച്ചു. അബുദാബി −ദുബൈ യാത്ര മിനിട്ടുകൾ കൊണ്ട് സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ വേഗത മണിക്കൂറിൽ 1200 കിലോമീറ്ററാണ്. 

 അതേസമയം ഹൈപ്പർലൂപ്പിന്റെ റൂട്ട് പ്രഖ്യാപിച്ചു. നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസും അൽ ദാർഡെവലപേഴ്സും തമ്മിൽ കരാർ ഒപ്പിട്ടതിന്റെ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം.  ദുബൈ അതിർത്തിയിലെ അൽ ഖദീറിൽ നിന്ന് യാസ് ഐലന്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും 2020−ഓ
ടെ ഹൈപ്പർ ലൂപ്പ് പാതകൾ നിർമ്മിക്കാനാണ് പദ്ധതി.

 അബുദാബി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റർ ട്രാക്കും ഉണ്ടാകും. അൽ ഖദീറിൽ നിന്ന് ഹൈപ്പർ ലൂപ്പ് ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും മറ്റ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നും ഹൈപ്പർ ലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് ചെയർമാൻ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു. 

നിരവധി റൂട്ടുകൾ പരിഗണനയിലുണ്ട്. എന്നാൽ വിമാനത്താവളം, സൗദി അറേബ്യ എന്നിവയെ ബന്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 2019 ഓടെ നിർമ്മാണം തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഇതാണ് ഹൈപ്പർ ലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസിന്റെ എറ്റവും വലിയ പദ്ധതി. ഭാവിയിൽ കൂടതൽ പദ്ധ
തികൾ ഉണ്ടാകുമെന്നും ബിബോപ് ഗ്രെസ്റ്റ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed