"സ്വർണം അവളുടെ വീക്ക്നെസ് ആണ്"; സഹോദരി രാധയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അംബിക
ശാരിക
ചെന്നൈ: നടി രാധ തനിക്കെതിരെ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നടി അംബിക. കഴിഞ്ഞ ദിവസം രാധ നൽകിയ ചെക്ക് തട്ടിപ്പ് പരാതിക്ക് മറുപടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അവർ. സഹോദരനൊപ്പമെത്തിയ അംബിക, കുടുംബസ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണങ്ങളാണ് രാധയ്‌ക്കെതിരെ ഉന്നയിച്ചത്.
എല്ലാ കാര്യങ്ങളും അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ആളാണ് രാധയെന്നും, കൈപ്പൈസയും ഹാൻഡ് ബാഗും വരെ നമ്പർ ലോക്ക് ചെയ്തു സൂക്ഷിക്കുന്ന സഹോദരി ഒപ്പിട്ട ചെക്ക് അലക്ഷ്യമായി ഇട്ടേച്ചു പോയി എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അംബിക പറഞ്ഞു. ആദായനികുതി റെയ്ഡ് സമയത്ത് തന്റെ പേരിലുണ്ടായിരുന്ന സ്വർണം ഉൾപ്പെടെ രാധയുടെ കൈവശമുണ്ടെന്നും, സ്വർണം രാധയുടെ ഒരു 'വീക്ക്നെസ്' ആയതിനാലാണ് അത് തിരികെ ചോദിക്കുമ്പോൾ മറുപടി നൽകാത്തതെന്നും അംബിക ആരോപിച്ചു.
വർഷങ്ങളായി താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ 'എആർഎസ് ഗാർഡൻ' എന്ന സംരംഭത്തിൽ നിന്ന് തന്റെ പേര് മാറ്റിയത് മാനസികമായി തളർത്തിയെന്നും, വിഷയത്തിൽ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സഹോദരി ഒഴിഞ്ഞുമാറിയെന്നും അവർ വ്യക്തമാക്കി. ഫോൺ നമ്പർ പോലും ബ്ലോക്ക് ചെയ്തു. ഈ വിഷയത്തിൽ ജൂലൈയിൽ പോലീസിലും ആർബിട്രേഷനിലും പരാതി നൽകിയിട്ടും രാധയോ മാനേജരോ സഹകരിക്കാൻ തയ്യാറായില്ല. അമ്മ ജീവിച്ചിരുന്നപ്പോൾ തന്നെ സ്വത്ത് വിഹിതം കൃത്യമായി വീതിച്ചു നൽകിയിരുന്നതാണെന്നും, നേരിട്ട് സംസാരിക്കുമ്പോൾ ഒരു രീതിയിലും വീട്ടിലെത്തുമ്പോൾ മറ്റൊരു രീതിയിലുമാണ് രാധ പെരുമാറുന്നതെന്നും അംബിക മാധ്യമങ്ങളോട് പറഞ്ഞു.
dfsdfsdfsdfs

