ഗ്രീസ് സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് തിരിച്ചെത്തി


പ്രദീപ് പുറവങ്കര

മനാമ: ഗ്രീസിലേക്കുള്ള ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ തിരിച്ചെത്തി. സന്ദർശന വേളയിൽ ഗ്രീക്ക് പ്രസിഡന്റ് കൊൺസ്റ്റാന്റിനോസ് തസൗലാസ്, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് എന്നിവരുമായി ഹെഡ്‌സ് ഓഫ് സ്റ്റേറ്റ് തലത്തിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈനും ഗ്രീസും തമ്മിലുള്ള ദീർഘകാല സഹോദരബന്ധവും ഉഭയകക്ഷി സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങളും പങ്കാളിത്തവും കൂടുതൽ ശക്തമാക്കാൻ സന്ദർശനം വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

article-image

asadsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed