കുട്ടികളുടെ വായനോത്സവം ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
ഷാർജ: എക്സ്പോ സെന്‍ററിൽ ആരംഭിച്ച പത്താമത് കുട്ടികളുടെ വായനോത്സവം അക്ഷരോപാസകനായ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും
ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം അദ്ദേഹം കുട്ടികളുടെ കൂടെ വായനോത്സവത്തിൽ മണിക്കൂറുകൾ ചെലവഴിച്ചു.
രാവിലെ 9.30ന് എത്തിയ അദ്ദേഹം തിരിച്ചുപോയത് 12 മണി കഴിഞ്ഞാണ്. അതുവരെ കൊച്ചുകൂട്ടുകാരോട് കുശലം പറഞ്ഞും അവരെ തന്നിലേയ്ക്കടുപ്പിച്ചും വായനോത്സവം മുഴുവൻ നടന്നുകണ്ടത് അദ്ദേഹത്തിന് കുട്ടികളോടും പുസ്തകങ്ങളോടും വായനയോടുമുള്ള താൽപ്പര്യത്തിന് ഉദാഹരണമായി.
