ആഗോള ദുരന്ത സൂചന നൽകി 'സൂപ്പർ എൽ നിനോ': ലോകമെമ്പാടും 4 ലക്ഷത്തിലധികം മരണങ്ങൾക്ക് സാധ്യതയെന്ന് പഠനം
ശാരിക
അടുത്ത ആറുമാസത്തിനുള്ളിൽ 'സൂപ്പർ എൽ നിനോ' മൂലം ലോകമെമ്പാടുമായി നാല് ലക്ഷത്തിലധികം അധിക മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ചിക്കാഗോ സർവകലാശാലയിലെ 'ക്ലൈമറ്റ് ഇംപാക്ട് ലാബ്' മുന്നറിയിപ്പ് നൽകുന്നു. ഭൂപ്രദേശങ്ങളിലെ താപനില 1.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതോടെ സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 4,51,000-ത്തോളം ആളുകൾ അധികമായി മരണപ്പെട്ടേക്കാമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. വരും മാസങ്ങളിൽ അതികഠിനമായ ചൂടുള്ള ദിവസങ്ങളിൽ 44 ശതമാനത്തിന്റെ വർദ്ധനവുണ്ടാകും.
ഇന്ത്യയിൽ മാത്രം 15,800-ഓളം മരണങ്ങളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ പകുതിയും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായിരിക്കും സംഭവിക്കുക. വരുന്ന വേനൽക്കാലത്ത് ഈ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഗ്ലോബൽ സൗത്ത് രാജ്യങ്ങളായ നൈജീരിയ, സുഡാൻ, നൈജർ, ചാഡ് എന്നിവിടങ്ങളിൽ 66,800-ലധികം മരണങ്ങളും തെക്കുകിഴക്കൻ ഏഷ്യയിൽ 19,400, ഇന്തോനേഷ്യയിൽ 19,300, ബ്രസീലിൽ 13,300 എന്നിങ്ങനെയും മരണങ്ങൾ സംഭവിച്ചേക്കാം.
എങ്കിലും കൃത്യമായ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയും, കൂളിങ് സെന്ററുകളും ഹൈഡ്രേഷൻ സ്റ്റേഷനുകളും സ്ഥാപിച്ചും, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയും ഈ ദുരന്തത്തിൽ നിന്ന് അനവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
#SuperElNino #ClimateChange #GlobalWarming
dsdsdffddfs

