'എഐ ആർട്ടിഫിഷ്യൽ അല്ല, അത് അദ്ഭുതമാണ്'; യുഎന്നിൽ പുതിയ പേര് നിർദ്ദേശിച്ച് ഡോണാൾഡ് ട്രംപ്


ശാരിക

ന്യൂയോർക്ക്: നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ ഇനി മുതൽ 'സൂപ്പർ ഇന്‍റലിജൻസ്' എന്ന് വിളിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യു.എൻ പൊതുസഭയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ട്രംപിന്‍റെ ഈ നിർദേശം.

'ആർട്ടിഫിഷ്യൽ' എന്ന വാക്ക് കേൾക്കുമ്പോൾ അത് വ്യാജമായ എന്തോ ഒന്നാണെന്ന തോന്നൽ ഉണ്ടാക്കുന്നുണ്ടെന്നും എന്നാൽ എഐ വ്യാജമല്ല, മറിച്ച് അദ്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ യുഎസ് ഔദ്യോഗിക രേഖകളിലടക്കം എഐക്ക് പകരം 'സൂപ്പർ ഇന്‍റലിജൻസ്' എന്ന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളെ അമേരിക്ക ശക്തമായി എതിർക്കുമെന്ന് ട്രംപ് വ്യക്തമാക്കി. എ.ഐ രംഗത്ത് വിജയിക്കുന്നവരായിരിക്കും ഭാവി ലോകം ഭരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

article-image

cddsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed